KOYILANDILOCAL NEWS
കൊയിലാണ്ടിയിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: മോട്ടോർ ആൻറ് എഞ്ചിനീയറിംഗ് വർക്കേഴ് യൂണിയൻ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെയും സ്റ്റൈലൊ ഒപ്റ്റിക്സിൻ്റെയും ആഭിമുഖ്യത്തിൽ കൊയിലാണ്ടി ബസ് സ്റ്റാൻ്റിൽ വെച്ച് നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
കെ ഗോപിനാഥിൻ്റ നേതൃത്വത്തിലായിരുന്നു ക്യാമ്പ് . നഗരസഭാ വൈ. ചെയർമാൻ അഡ്വ. കെ സത്യൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് ഇ ടി നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ ബിജു, കെ ഗോപിനാഥ് സംസാരിച്ചു.
Comments