മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി മന്ത്രിമാരായിരുന്ന അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവിനും പകരം കടന്നപ്പള്ളി രാമചന്ദ്രനും ഗണേഷ് കുമാറും മന്ത്രിമാരാകും
തിരുവനന്തപുരം: മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി മന്ത്രിമാരായിരുന്ന അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും രാജിവച്ചു. പകരം കടന്നപ്പള്ളി രാമചന്ദ്രനും ഗണേഷ് കുമാറും മന്ത്രിമാരാകും. ഗണേഷ് കുമാറിന്റെയും, കടന്നപ്പള്ളി രാമചന്ദ്രന്റെയും സത്യപ്രതിഞ്ജ ഈ മാസം 29 ന് രാജ് ഭവനില്‍ ഒരുക്കുന്ന പ്രത്യേക വേദിയില്‍ നടക്കും.
പുതിയ മന്ത്രിമാരുടെ വകുപ്പുകൾ സത്യപ്രതിജ്ഞക്ക് ശേഷം മുഖ്യമന്ത്രി തീരുമാനിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളി രാമചന്ദ്രന് തുറമുഖ വകുപ്പുമാകും ലഭിക്കുക. രണ്ടുപേരും ഇതേ വകുപ്പുകള്‍ നേരത്തെ വഹിച്ചു പരിചയമുള്ളവരാണ്. എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന് ഒരു വിഭാഗത്തിന്റെ ആവശ്യം പരിഗണിക്കപെട്ടില്ല.
ഈ മാസം 29ന് വൈകിട്ട് രാജ്ഭവനിലാകും പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ. ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്ന തീരുമാനത്തില്‍ പ്രതിഷേധിച്ച് സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിക്കും. നവകേരള സദസ് പൂര്‍ത്തിയായ ശേഷം ഡിസംബര്‍ അവസാനത്തോടെ മന്ത്രിസഭാ പുനസംഘടന ഉണ്ടാകുമെന്ന് ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ അറിയിച്ചിരുന്നു.