DISTRICT NEWS
ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം മാതാപിതാക്കൾക്ക് താമസിക്കാന്‍ അസിസ്റ്റീവ് വില്ലേജുകൾ വരുന്നു
കോഴിക്കോട്: ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം മാതാപിതാക്കൾക്ക് താമസിക്കാന്‍ അസിസ്റ്റീവ് വില്ലേജുകൾ വരുന്നു. കാസർകോട് ജില്ലയിലെ മുളിയാർ, ഉദുമ, മലപ്പുറം ജില്ലയിലെ നിലമ്പൂർ, കൊല്ലം ജില്ലയിലെ പുനലൂർ, തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട എന്നീ സ്ഥലങ്ങളിലാണ് സർക്കാർ വിഭാവനം ചെയ്ത അസിസ്റ്റീവ് വില്ലേജുകൾ ആദ്യഘട്ടത്തിൽ തുടങ്ങുകയെന്ന് വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.
കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും പുതുതായി നിർമിക്കുന്ന കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദമാക്കാനുള്ള നിർദ്ദേശം നൽകി കഴിഞ്ഞതായി ഇരുവകുപ്പുകളുടെയും ചുമതല വഹിക്കുന്ന മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ് എച്ച് പഞ്ചാപകേശൻ, സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ ജയാഡാലി എം വി, ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ അലി അബ്ദുള്ള, സംസ്ഥാന ഭിന്നശേഷി അഡ്വൈസറി ബോർഡ് അംഗം സുഹിദ പി, സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ എച്ച് ദിനേശൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ അഞ്ജു മോഹൻ എന്നിവർ പങ്കെടുത്തു.
Comments