ശബരിമല തീർത്ഥാടകർക്കായി സൗജന്യ ആരോഗ്യ സേവനവുമായി സന്നിധാനത്തെ ആയൂർവേദ ആശുപത്രി.
ശബരിമല: ശബരിമല തീർത്ഥാടകർക്കായി സൗജന്യ ആരോഗ്യ സേവനം ഒരുക്കി സന്നിധാനത്തെ ആയൂർവേദ ആശുപത്രി. ആയിരക്കണക്കിന് പേരാണ് സന്നിധാനം ആയുർവേദ ആശുപത്രിയിൽ പ്രതിദിനം ചികിത്സ തേടിയെത്തുന്നത്.
വലിയ നടപന്തലിനോട് ചേർന്ന് 24 മണിക്കൂറും അയ്യപ്പ ഭക്തർക്കായി സൗജന്യമായി ആരോഗ്യ സേവനമൊരുക്കുകയാണ് സന്നിധാനം ആയൂർവേദ ആശുപത്രി. മല കയറി വരുമ്പോഴുള്ള ശരീര വേദന, മുട്ടുവേദന, പേശീ വേദന തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള ചികിത്സയാണ് ഇവിടെ പ്രധാനം. പനി, ജലദോഷം, എന്നിവക്കുള്ള ചികിത്സയും ലഭ്യമാണ്. തെറാപ്പിയും, ആവി പിടിക്കുന്നതിനുള്ള സൗകര്യവുമുണ്ട്. തീർത്ഥാടകർക്കൊപ്പം സന്നിധാനത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരും ചികിത്സക്കെത്താറുണ്ട്.
എട്ട് ഡോക്ടര്‍മാർ, മൂന്നു ഫാർമസിസ്റ്റുകൾ, ആറു തെറാപ്പിസ്റ്റുകൾ എന്നിലരുൾപ്പെടെ 23 ജീവനക്കാരാണ് ആശുപത്രിയില്‍ സേവനത്തിനുള്ളത്. മണ്ഡല – മകരവിളക്ക് കാലത്ത് മാത്രമേ ആയൂർവേദ ആശുപത്രി പ്രവർത്തിക്കുകയുള്ളൂ.