ബെത്‌ലഹേമിൽ ആരവമില്ലാതെ ക്രിസ്‌മസ്‌

ജറുസലേം: യേശുക്രിസ്തുവിന്റെ ജന്മനാടായ  ബെത്‌ലഹേമിൽ ഇത്തവണ ആഘോഷാരവങ്ങളില്ലാത്ത ക്രിസ്‌മസ്‌. ഗാസയിൽ 20,000ലേറെപ്പേരുടെ ജീവനെടുത്ത ഇസ്രയേൽ കടന്നാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കാൻ പലസ്തീനിലെ ക്രിസ്ത്യൻ നേതാക്കളും ബെത്‌ലഹേം മുനിസിപ്പാലിറ്റിയും തീരുമാനിക്കുകയായിരുന്നു. മതപരമായ ചടങ്ങുകളും പ്രാർഥനകളും മാത്രമുണ്ടാകും.

ബെത്‌ലഹേമിലെ ഇവാഞ്ചലിക്കൽ ലൂഥറൻ ക്രിസ്‌മസ്‌ പള്ളിയിലെ പുൽക്കൂട്‌ ഇതിനോടകം ആഗോളശ്രദ്ധ നേടി. പുല്ലിന്‌ പകരം കെട്ടിടാവശിഷ്ടങ്ങൾക്ക്‌ നടുവിൽ കിടക്കുന്ന പലസ്തീൻ കഫിയ്യ ധരിച്ച ഉണ്ണിയേശു. ദുരിതമനുഭവിക്കുന്ന ഗാസനിവാസികൾക്കുള്ള ഐക്യദാർഢ്യ പ്രഖ്യാപനമാണിത്‌. അധിനിവേശ വെസ്‌റ്റ്‌ ബാങ്കിൽ സ്ഥിതിചെയ്യുന്ന ബെത്‌ലഹേമിൽ ക്രിസ്‌മസ്‌ നാളുകളിൽ പ്രതിദിനം ആറായിരം പേരെങ്കിലും എത്താറുള്ളതാണ്‌. എന്നാൽ, ഡിസംബറിലെ മുഴുവൻ കണക്കെടുത്താലും ഇത്തവണ ആയിരം തികഞ്ഞിട്ടില്ല.


 

Comments
error: Content is protected !!