ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ്: സെപക് താക്രോ മത്സരം സംഘടിപ്പിച്ചു
ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ പ്രചാരണാർത്ഥം കോഴിക്കോട് ബീച്ചിൽ വ്യാഴാഴ്ച വനിതാ വിഭാഗം സെപക് താക്രോ പ്രദർശന മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ കോഴിക്കോടിനെ ഏകപക്ഷിയമായ രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തി കാസർകോട് വിജയിച്ചു.
പുരുഷ വിഭാഗം സെപക് താക്രോ മത്സരത്തിന്റെ ആദ്യ സെറ്റിൽ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് എറണാകുളത്തിനെ തകർത്ത് കോഴിക്കോടും മലപ്പുറത്തെ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് പരാജയപ്പെടുത്തി തൃശൂരും ഫൈനലിലേക്ക് യോഗ്യത നേടി.
കാലിക്കറ്റ് സർവകലാശാല സിന്റിക്കേറ്റ് അംഗം എൽ ജി ലിജീഷ് സെപക് തക്രോ മത്സരത്തിന്റ ഉദ്ഘാടനം നിർവഹിച്ചു.
പ്രദർശന മത്സര വിജയികൾക്കുള്ള മെഡലുകൾ ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി വി സതീശൻ വിതരണം ചെയ്തു. ഡിടിപിസി മാനേജർ നിഖിൽ പി ഹരിദാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ റോയ് വി ജോൺ അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ഒ രാജഗോപാൽ, സെക്രട്ടറി പ്രപു പ്രേമനാഥ് എന്നിവർ സംബന്ധിച്ചു.
അധികം കേട്ട്കേൾവി ഇല്ലാത്ത സെപക് താക്രോ അഥവാ കിക്ക് വോളിബോൾ മത്സരം കാണാൻ നിരവധി പേരാണ് കോഴിക്കോട് ബീച്ചിൽ എത്തിയത്.