KOYILANDILOCAL NEWSUncategorized
ബസ്സ് ആന്റ് എൻജിനിയറിംഗ് വർക്കേഴ്സ് യൂനിയൻ (സി ഐ ടി യു) കൊയിലാണ്ടി ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്തു


കൊയിലാണ്ടി: ബസ്സ് ആന്റ് എൻജിനിയറിംഗ് വർക്കേഴ്സ് യൂനിയൻ സി ഐ ടി യു കൊയിലാണ്ടി ഏരിയാ സമ്മേളനം സിപിഐ (എം) ഏരിയാ സിക്രട്ടറി ടി കെ ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇ ടി നന്ദകുമാർ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ പി ബിജു റിപ്പോർട്ട് അവതരിപ്പിച്ചു. അഭിലാഷ് സംസാരിച്ചു.

പുതിയ ഭാരവാഹികളായി ടി രജീഷ് (പ്രസിഡണ്ട്), പി ബിജു (സിക്രട്ടറി), ഇ ടി നന്ദകുമാർ (ട്രഷറർ )എന്നിവരെയും തിരഞ്ഞെടുത്തു. പുതിയ ബസ്സ് സ്റ്റാൻ്റിൽ സ്റ്റേജ് നിർമിക്കാനുള്ള നീക്കത്തിൽ നിന്നു നഗരസഭ പിൻമാറണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യാത്രക്കാർക്കും, ബസ്സുകൾക്കും ഇത് പ്രയാസം സൃഷ്ടിക്കും. ജനുവരി 20 ന് നടക്കുന്ന മനുഷ്യ ചങ്ങലയിൽ മുഴുവൻ ബസ്സ് തൊഴിലാളികളും കുടുബസമേതം പങ്കെടുക്കുവാനും തീരുമാനിച്ചു.
Comments