KERALA
സംസ്ഥാനത്ത് ഹയർസെക്കൻഡറി വിദ്യാർഥിനികൾക്ക് സെർവിക്കൽ കാൻസർ വാക്സിനേഷൻ നൽകും
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർസെക്കൻഡറി വിദ്യാർഥിനികൾക്ക് സെർവിക്കൽ കാൻസർ വാക്സിനേഷൻ നൽകാൻ സർക്കാർ തീരുമാനിച്ചു. ഹ്യൂമൺ പാപ്പിലോമ വൈറസ് വാക്സിനാണ് വിദ്യാർഥിനികൾക്ക് നൽകുന്നത്. ആരോഗ്യ,വിദ്യാഭ്യാസ,തദ്ദേശ വകുപ്പുകൾ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുക. വാക്സിന്‍റെ മുഴുവൻ ചെലവും സർക്കാർ വഹിക്കും. അടുത്ത ഘട്ടത്തിൽ എല്ലാ സ്തീകൾക്കും വാക്സിൻ നൽകാനും ലക്ഷ്യമിടുന്നുണ്ട്.
സ്തനാര്‍ബുദം പോലെ സ്ത്രീകളിലും പെണ്‍കുട്ടികളിലും കൂടുതലായി ഗര്‍ഭാശയമുഖ ക്യാന്‍സര്‍ കാണപ്പെടുന്നു. ഇത് പ്രതിരോധിക്കുന്നതിനായാണ് ആരോഗ്യവകുപ്പ് കര്‍മപദ്ധതി രൂപീകരിച്ചത്. വാക്സിനേഷനിലൂടെ സെര്‍വിക്കല്‍ ക്യാന്‍സറിനെ തടയുകാണ് ഉദ്ദേശം. വിദേശ രാജ്യങ്ങളില്‍ ഒമ്പത് വയസ് മുതല്‍ പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന ഹ്യൂമണ്‍ പാപ്പിലോമ വൈറസ് വാക്സിനാണ് നല്‍കുന്നത്.
Comments