DISTRICT NEWS

കോഴിക്കോട് തട്ടിപ്പുകേസിൽ പരാതി നൽകാനെത്തിയ യുവതിയെ പോലീസുകാരൻ പീഡിപ്പിച്ചെന്ന് പരാതി

കോഴിക്കോട്: തട്ടിപ്പുകേസിൽ പരാതി നൽകാനെത്തിയ യുവതിയെ പോലീസുകാരൻ പീഡിപ്പിച്ചെന്ന് പരാതി. ഫറോക്ക് അസി. പോലീസ് കമ്മിഷണർ പരിധിയിലെ സ്റ്റേഷനിൽ ജോലി ചെയ്യുന്ന പോലീസുകാരനെതിരെ കോഴിക്കോട് സ്വദേശിനിയായ നഴ്‌സാണു പോലീസ് കംപ്ലെയിന്റ് അതോറിറ്റിയിൽ പരാതി നൽകിയത്.

നാലു വർഷം മുമ്പ് മാവൂർ റോഡ് കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം പരിചയക്കാരനായിരുന്ന ഹബീബ് എന്നയാൾ  40000 രൂപ ഒരു മണിക്കൂറിനകം തിരിച്ചു തരാമെന്നു പറഞ്ഞു വാങ്ങിയിരുന്നു. പണം തിരിച്ചു കിട്ടാത്തതിനെ തുടർന്നു പുതിയ സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റിൽ എത്തി പോലീസുകാരനെ അറിയിച്ചു. അവിടെ നിന്നുള്ള നിർദേശപ്രകാരം കസബ പോലീസ് സ്റ്റേഷനിലേക്കു പോകുന്ന വഴി, സഹായിയായി എത്തിയ പോലീസുകാരൻ നമ്പർ വാങ്ങി.തുടർന്നു പതിവായി ഫോണിൽ വിളിക്കുകയും സ്റ്റാൻഡിനു സമീപത്തെ ലോഡ്ജിലെത്തിച്ചു പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം.

തുടർന്ന് കസബ സ്റ്റേഷനിലും സിറ്റി കമ്മിഷണർക്കും പരാതി നൽകിയതിനെ തുടർന്നു 2020 ജൂലൈയിൽ വകുപ്പുതല അന്വേഷണത്തിൽ കുറ്റം തെളിയുകയും കമ്മീഷണർ നടപടിയെടുക്കുകയും ചെയ്തിരുന്നു. പക്ഷേ, ഇതുവരെ പോലീസുകാരനെതിരെ കസബ സ്റ്റേഷനിൽ കേസെടുത്തില്ലെന്നാണു പരാതി. പോലീസ് കംപ്ലെയിന്റ് അതോറിറ്റി ചെയ്ർമാൻ എസ് സതീശ ചന്ദ്രബാബു പരാതി ഏപ്രിൽ 18നു പരിഗണിക്കും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button