കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ വയനാട്ടില്‍ എത്തും
കൽപ്പറ്റ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ വയനാട്ടില്‍ എത്തും. ഭാരത് ജോഡോ ന്യായ് യാത്ര അവസാനിപ്പിച്ച് വാരണാസിയിൽ നിന്ന് വൈകുന്നേരം അഞ്ച് മണിയ്ക്ക് രാഹുൽ ഗാന്ധി യാത്ര തിരിക്കും. ഇന്ന് കണ്ണൂർ എത്തുന്ന രാഹുൽ ഗാന്ധി നാളെ കൽപറ്റയിലേക്കെത്തും. വന്യജീവി അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചതിനുശേഷം ജില്ല കലക്ടറുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് വൈകിട്ട് രാഹുൽഗാന്ധി അലഹബാദിലേക്ക് തിരിക്കും.
എഐസിസി കമ്മ്യൂണിക്കേഷൻ വിഭാഗം തലവൻ ജയറാം രമേശാണ് വിവരം അറിയിച്ചത്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യം ആവശ്യമാണെന്നും അവിടത്തെ നിലവിലെ പ്രതിസന്ധിയിൽ രാഹുൽ എവിടെ എത്തേണ്ടത് അത്യാവശ്യമാണെന്നും ജയറാം രമേശ് അറിയിച്ചു.
വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ മരണം തുടര്‍ച്ചയായതോടെ സ്ഥലം എംപി മണ്ഡലത്തില്‍ എത്തുന്നില്ല എന്ന ആരോപണം ശക്തമായതോടു കൂടിയാണ് രാഹുല്‍ വയനാട്ടിലേക്ക് എത്തുന്നത്.