പഞ്ഞിമിഠായി കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ഇതിൽ അടങ്ങിയിരിക്കുന്നത് ക്യാൻസറിനും കരള്‍ രോഗത്തിനും കാരണമാകുന്ന കൊടുംവിഷം

പഞ്ചസാരകൊണ്ട് നിർമ്മിക്കുന്ന സ്പോഞ്ചുപോലുള്ള ഒരു പലഹാരമാണ് കോട്ടൺ കാന്റി അഥവാ പഞ്ഞി മിഠായി. ഇത് പലർക്കും ഇഷ്ടമാണ്. എന്നാൽ പഞ്ഞി മിഠായി കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, ഇതിൽ അടങ്ങിയിരിക്കുന്നത് ക്യാൻസറിനും കരള്‍ രോഗത്തിനും കാരണമാകുന്ന രാസവസ്‌തു.

പുതുച്ചേരിയില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പഞ്ഞി മിഠായിയില്‍ റോഡോമൈൻ ബി എന്ന രാസവസ്‌തുവിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുകയാണ്. തുടർന്ന് പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ തമിഴ് ഇസൈ സൗന്ദരരാജൻ പഞ്ഞി മിഠായി നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി.

ഭക്ഷണത്തിൽ നിറം ചേർക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവാണ് റോഡോമൈൻ ബി. യുണൈറ്റഡ് സ്റ്റേറ്റ്സ് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ അനുസരിച്ച്, റോഡാമൈൻ ബി ദീർഘകാലം ഭക്ഷണത്തിൽ ഉപയോഗിച്ചാൽ കരൾ പ്രവർത്തനരഹിതമാകുകയോ അല്ലെങ്കിൽ ക്യാൻസറിലേക്ക് നയിക്കുകയോ ചെയ്യുന്നു. കൂടാതെ ഒരു ചെറിയ കാലയളവിൽ വലിയ അളവിൽ സമ്പർക്കം പുലർത്തുമ്പോൾ, അത് കടുത്ത വിഷബാധയ്ക്ക് കാരണമാകുന്നു.

Comments
error: Content is protected !!