മൈക്കൗങ് ചുഴലിക്കാറ്റ്; കേരളത്തിലോടുന്ന 35 ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: മൈക്കൗങ് ചുഴലിക്കാറ്റിനെത്തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലെ 118 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. കേരളത്തില്‍ സര്‍വീസ് നടത്തുന്ന 35 ട്രെയിനുകളാണ് റദ്ദാക്കിയത്. റദ്ദാക്കിയ ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചുനല്‍കുമെന്നും റെയില്‍വേ അറിയിച്ചു.

റദ്ദാക്കിയ ട്രെയിനുകളുടെ വിവരം ചുവടെ:

നരസാപൂര്‍ കോട്ടയം (07119, ഞായര്‍), കോട്ടയം-നരസാപൂര്‍ (07120, തിങ്കള്‍), സെക്കന്തരാബാദ്- കൊല്ലം (07129, ബുധന്‍), കൊല്ലം-സെക്കന്തരാബാദ് (07130, ഞായര്‍), ഗോരഖ്പൂര്‍-കൊച്ചുവേളി (12511, ചൊവ്വ), കൊച്ചുവേളി-ഗോരഖ്പൂര്‍ (12512, ബുധന്‍), തിരുവനന്തപുരം-ന്യൂഡല്‍ഹി (12625, ഞായര്‍), തിരുവനന്തപുരം-ന്യൂഡല്‍ഹി (12625, തിങ്കള്‍),ന്യൂഡല്‍ഹി-തിരുവനന്തപുരം (12626, ചൊവ്വ), ന്യൂഡല്‍ഹിതിരുവനന്തപുരം (12626, ബുധന്‍), നാഗര്‍കോവില്‍-ഷാലിമാര്‍ (12659, ഞായര്‍), ഷാലിമാര്‍-നാഗര്‍കോവില്‍(12660, ബുധന്‍), ധന്‍ബാദ്-ആലപ്പുഴ (13351, ഞായര്‍), ധന്‍ബാദ് -ആലപ്പുഴ (13351, തിങ്കള്‍), ആലപ്പുഴ–ധന്‍ബാദ് (13352, ബുധന്‍), ആലപ്പുഴ–ധന്‍ബാദ് (13352, വ്യാഴം)

സെക്കന്തരാബാദ് -തിരുവനന്തപുരം (17230, ഞായര്‍), സെക്കന്തരാബാദ് – തിരുവനന്തപുരം (17230, തിങ്കള്‍), സെക്കന്തരാബാദ് – തിരുവനന്തപുരം ( 17230, ചൊവ്വ), തിരുവനന്തപുരം -സെക്കന്തരാബാദ് (17229, ചൊവ്വ), തിരുവനന്തപുരം-സെക്കന്തരാബാദ് (17229, ബുധന്‍), തിരുവനന്തപുരം-സെക്കന്തരാബാദ് ( 17229, വ്യാഴം), ടാറ്റ- എറണാകുളം (18189, ഞായര്‍, എറണാകുളം-ടാറ്റ (18190,ചൊവ്വ), കന്യാകുമാരി-ദിബ്രുഗഡ് ( 22503, ബുധന്‍), കന്യാകുമാരി-ദിബ്രുഗഡ് (22503, വ്യാഴം), എറണാകുളം പട്ന (22643, തിങ്കള്‍), പട്ന-എറണാകുളം (22644, വ്യാഴം), കൊച്ചുവേളി കോര്‍ബ ( 22648, തിങ്കള്‍), കോര്‍ബ-കൊച്ചുവേളി (22647, ബുധന്‍), പട്ന-എറണാകുളം (22670, ചൊവ്വ), ബിലാസ്പൂര്‍-എറണാകുളം (22815, തിങ്കള്‍), എറണാകുളം-ബിലാസ്പൂര്‍ (22816, ബുധന്‍), ഹാതിയ എറണാകുളം (22837, തിങ്കള്‍), എറണാകുളം-ഹാതിയ (22838, ബുധന്‍).

 

Comments
error: Content is protected !!