അധികാര വികേന്ദ്രീകരണം അട്ടിമറിക്കാൻ അനുവദിക്കില്ല. അഡ്വ: കെ പ്രവീൺ കുമാർ

കോഴിക്കോട് : ഭരണഘടനയുടെ 73, 74 ഭേദഗതിയിലൂടെ ത്രിതല പഞ്ചായത്തുകൾക്ക് കൈവന്ന അധികാരങ്ങൾ കവർന്നെടുക്കാനുള്ള കേരള സർക്കാർ നീക്കം കോൺഗ്രസ്സ് അനുവദിക്കില്ലെന്ന് DCC പ്രസിഡണ്ട് അഡ്വ. കെ പ്രവീൺ കുമാർ പ്രഖ്യാപിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള മൂന്നാം ഗഡു നല്കാത്തതിലും ക്ഷേമ പെൻഷൻ കുടിശ്ശിക വരുത്തിയതിലും പ്രതിഷേധിച്ച് രാജീവ് ഗാന്ധി പഞ്ചായത്തി രാജ് സംഘടന സംസ്ഥാന വ്യാപക മായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കു മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണയുടെ ജില്ലാതല ഉദ്ഘാടനം ചേമഞ്ചേരി ഗ്രാമ പഞ്ചായത്താപ്പിസിന് മുന്നിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു.
അദ്ദേഹം. രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സംഘടനയുടെ കോഴിക്കോട് ജില്ലാ ചെയർമാൻ മാടഞ്ചേരി സത്യനാഥൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ DCC ജനറൽ സിക്രട്ടറി രാജേഷ് കീഴരിയൂർ, എൻ.കെ കെ മാരാർ, ഷബീർ എളവനക്കണ്ടി എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം കണ്ണഞ്ചേരി വിജയൻ സ്വാഗതവും വത്സല പുല്ല്യത്ത് നന്ദിയും പ്രകാശിപ്പിച്ചു. ഉണ്ണികൃഷ്ണൻ പൂക്കാട്, ആലിക്കോയ പുതുശ്ശേരി, മോഹനൻ നമ്പാട്ട്, അക്ബർ സിദ്ദിഖ്, കാർത്തി മേലോത്ത് ശ്രീജ കണ്ടിയിൽ എ.ടി ബിജു പി.പി ശ്രീജ ഷഫീർ കാഞ്ഞിരോളി നേതൃത്വം നൽകി