ശബരിമല സന്നിധാനത്ത് ഭക്തജനത്തിരക്കേറുന്നു

ശബരിമല: സന്നിധാനത്ത് ഭക്തജനത്തിരക്കേറുന്നു. ഇന്നലെ മാത്രം 95,326 ഭക്തരാണ് ദർശനത്തിനെത്തിയത്. പുലർച്ചെ മൂന്ന് മണിയോടെ നട തുറന്നു.  ഇന്നും സമാന രീതിയിൽ സന്നിധാനം മുതൽ ശബരീപീഠം വരെ തീർത്ഥാടകരുടെ ക്യൂ ഉണ്ട്.

വരും ദിവസങ്ങളിൽ കുട്ടികൾ കൂടുതൽ എത്താൻ സാധ്യതയുള്ളതിനാൽ കൂടുതൽ ക്രമീകരണങ്ങൾ നടത്താനാണ് നീക്കം. അതേസമയം തീർത്ഥാടകരുടെ തിരക്ക് വർദ്ധിച്ചതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശബരീപീഠത്തിനും പമ്പയ്‌ക്കും ഇടയിലായി മൂന്നിടങ്ങളിൽ വടം കെട്ടി വിവിധ ഘട്ടങ്ങളായാണ് ഭക്തരെ മല കയറ്റിയത്. പമ്പയിൽ നിന്നും സന്നിധാനത്തേക്ക് എത്താൻ പത്ത് മണിക്കൂറുകളോളം സമയമെടുക്കുന്നുണ്ട്.

Comments
error: Content is protected !!