Uncategorized
പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ജീവനൊടുക്കിയ ഭിന്നശേഷിക്കാരന്റെ മൃതദേഹവുമായി കലക്ട്രേറ്റിൽ കോൺഗ്രസ് പ്രതിഷേധം

കോഴിക്കോട്: കോഴിക്കോട് ചക്കിട്ടപ്പാറയിൽ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ജീവനൊടുക്കിയ ഭിന്നശേഷിക്കാരന്റെ മൃതദേഹവുമാ യി കലക്ട്രേറ്റിൽ കോൺഗ്രസ് പ്രതിഷേധം. ഡി സി സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉത്തരവാദിയെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
മൃതദേഹം വൈകിട്ട് നാലുമണിക്ക് മുതുകാട് ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും. ഇന്നലെയാണ് കോഴിക്കോട് ചക്കിട്ടപ്പാറ മുതുകാട്ടിൽ ഭിന്നശേഷിക്കാരൻ കൂടിയായ വളയത്ത് ജോസഫ് എന്ന 74 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ച് മാസമായി ഇദ്ദേഹത്തിന് പെൻഷൻ മുടങ്ങിയിരുന്നു. പെൻഷൻ ലഭിച്ചില്ലെങ്കിൽ ജീവനൊടുക്കുമെന്ന് കാണിച്ച് ഇദ്ദേഹം പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു.
Comments