KERALA
ടിക്കറ്റിനായി ഡിജിറ്റൽ പണമിടപാട്; പരീക്ഷണവുമായി കെഎസ്ആർടിസി
തിരുവനന്തപുരം: ഡിജിറ്റൽ പണമിടപാട് പരീക്ഷണവുമായി യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കാനുള്ള തയാറെടുപ്പുകളുമായി കെഎസ്ആർടിസി. പുതിയ ആൻഡ്രോയിഡ് ടിക്കറ്റിങ് മെഷീനുകളുടെ സഹായത്തോടെ ഏറ്റവും നൂതനമായ ടിക്കറ്റിങ് സംവിധാനം ആരംഭിക്കാനാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്. ഇതിലൂടെ ടിക്കറ്റിനായി ഡിജിറ്റൽ പണമിടപാടുകൾ ഉൾപ്പെടുത്താനും ബസ് സമയ വിവരങ്ങൾ മുൻകൂട്ടി അറിയാനുമെല്ലാം യാത്രക്കാർക്ക് കഴിയും.
പ്രാരംഭ ഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ സ്വിഫ്റ്റ് ബസുകൾ ഉപയോഗിച്ച് ഓപ്പറേറ്റ് ചെയ്യുന്ന 90 സിറ്റി സർക്കുലർ സർവീസുകളിലും പോയിന്റ് ടു പോയിന്റ് സർവീസുകളിലും പദ്ധതി പരീക്ഷിക്കും. ഡിസംബർ 28 മുതൽ യാത്രക്കാർക്ക് ഈ ബസുകളിൽ യുപിഐ, ഡെബിറ്റ് /ക്രെഡിറ്റ് കാർഡുകൾ, ചലോ ആപ്ലിക്കേഷനിലെ ചലോ പേ ആൻഡ് വാലറ്റ് എന്നീ സംവിധാനങ്ങളുപയോഗിച്ച് ടിക്കറ്റ് എടുക്കാവുന്നതാണ്.
Comments