KERALA

എസ്എസ്എല്‍സി പരീക്ഷയില്‍ മാര്‍ക്ക് വാരിക്കോരി നല്‍കുന്നതിനെതിരെ വിമര്‍ശനവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ വാരിക്കോരി മാര്‍ക്ക് നല്‍കുന്നതിനെതിരെ വിമര്‍ശനവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍  എസ്.ഷാനവാസ്. അക്ഷരം വായിക്കാനറിയാത്ത കുട്ടികള്‍ക്ക് പോലും എ പ്ലസ് കിട്ടുന്നുവെന്ന് എസ്എസ്എല്‍സി പരീക്ഷയുമായി ബന്ധപ്പെട്ട ശില്‍പശാലയ്ക്കിടെ എസ്.ഷാനവാസ് വിമര്‍ശിച്ചു.

50% മാര്‍ക്കുവരെ നല്‍കുന്നതില്‍ കുഴപ്പമില്ലെന്നും എ പ്ലസ് വര്‍ധിപ്പിക്കാനായി ഉദാരമായി മാര്‍ക്കുകള്‍ നല്‍കരുതെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞു. പൊതുപരീക്ഷകളില്‍ കുട്ടികളെ ജയിപ്പിക്കുന്നതിനെ എതിര്‍ക്കുന്നില്ല. 50% വരെ മാര്‍ക്കു നല്‍കാം. 50% മാര്‍ക്കിനപ്പുറം വെറുതെ നല്‍കരുത്. അവിടെ നിര്‍ത്തണം. അതിനപ്പുറമുള്ള മാര്‍ക്ക് കുട്ടികള്‍ നേടിയെടുക്കേണ്ടതാണ്. അല്ലെങ്കില്‍ നമ്മള്‍ വിലയില്ലാത്തവരായി, കെട്ടുകാഴ്ച്ചയായി മാറും. പരീക്ഷ പരീക്ഷയായി മാറണം. എ പ്ലസ് കിട്ടുന്നത് നിസാര കാര്യമല്ല. താന്‍ പഠിച്ചിരുന്നപ്പോള്‍ 5000 പേര്‍ക്കു മാത്രമാണ് എസ്എസ്എല്‍സിയില്‍ ഡിസ്റ്റിങ്ഷന്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ 69,000 പേര്‍ക്കാണ് എ പ്ലസ് കിട്ടിയത്. പലര്‍ക്കും അക്ഷരം കൂട്ടി വായിക്കാനോ സ്വന്തം പേര് പോലും എഴുതാനോ അറിയില്ല.

ഒരു കാലത്ത് യൂറോപ്പിനോടാണ് നമ്മുടെ വിദ്യാഭ്യാസ മേഖലയെ താരതമ്യം ചെയ്തിരുന്നത്. ഇപ്പോള്‍ മനസിലാക്കാനുള്ള ശേഷിയിലും ഉത്തരം കണ്ടെത്താനും കേരളത്തിലെ കുട്ടികള്‍ വളരെ പിന്നിലാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിമര്‍ശിച്ചു. ഈ വര്‍ഷം 99.7% ആയിരുന്നു എസ്എസ്എല്‍സി പരീക്ഷയിലെ വിജയം. 68,604 വിദ്യാര്‍ഥികള്‍ക്കായിരുന്നു മുഴുവന്‍ എ പ്ലസ്. കഴിഞ്ഞ വര്‍ഷമിത് 99.2% ആയിരുന്നു. എ പ്ലസ് ലഭിച്ചവര്‍ 44,363. നവംബറിലാണ് വിദ്യാഭ്യാസവകുപ്പിന്റെ ശില്‍പശാല നടന്നത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button