KERALA
ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍
![](https://calicutpost.com/wp-content/uploads/2024/02/2-9.jpg)
തിരുവനന്തപുരം: ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആദ്യം പരിശോധിച്ച മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ടിനു പിന്നാലെ സന്ദീപിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ചു പത്തു ദിവസം പ്രത്യേക വൈദ്യസംഘത്തിന്റെ നേതൃത്വത്തില്‍ വീണ്ടും പരിശോധന നടത്തുകയായിരുന്നു.
രണ്ടാമത്തെ പരിശേധനയിലും സന്ദീപിനു മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതോടെ മാനസിക പ്രശ്നത്തിന്റെ പേരില്‍ കേസില്‍നിന്നും രക്ഷപ്പെടാന്‍ സന്ദീപിന് കഴിയില്ലെന്നാണ് പൊലീസുകാര്‍ പറയുന്നത്.
ഹൈക്കോടതി നേരത്തെ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അധ്യാപക ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിനെതിരെ അപ്പീല്‍ നല്കി ഉത്തരവു പിന്‍വലിപ്പിക്കാനുള്ള നീക്കം സന്ദീപ് ഇപ്പോഴും തുടരുന്നുണ്ട്.
![](https://calicutpost.com/wp-content/uploads/2024/02/shobhika-f-650x481-2-2.jpeg)
Comments