DISTRICT NEWS

കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിന് വേദികളിൽ കുടിവെള്ളം പകർന്നു നൽകാൻ മൺ കൂജകളും മൺ ക്ലാസുകളും


കോഴിക്കോട്: റവന്യൂ ജില്ലാ കലോത്സവത്തിന് വേദികളിൽ കുടിവെള്ളം പകർന്നു നൽകാൻ മൺകൂജകളും മൺ ക്ലാസുകളും.
പരിസ്ഥിതി സംരക്ഷണത്തിന് പുറമേ ആരോഗ്യ ബോധവൽക്കരണം കൂടി ലക്ഷ്യം വച്ചാണ് തണ്ണീർ കൂജ എന്ന പേരിൽ പദ്ധതി നടപ്പിലാക്കുന്നത്.
നിർമ്മാണ കേന്ദ്രത്തിൽ നേരിട്ട് എത്തി മൺപാത്രങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തിയാണ് പാത്രങ്ങൾക്ക് ഓർഡർ നൽകിയത്.
കോഴിക്കോട് ഉർദു സെൻററിൽ ആണ് പാത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.


കലോത്സവത്തിന് ശേഷം മൺ കൂജകൾ സ്കൂളുകൾക്ക് നൽകാനാണ് പദ്ധതി. പദ്ധതിയുടെ സ്പോൺസർഷിപ്പ് XYLEM ലേണിംഗ് എന്ന സ്ഥാപനമാണ് ഏറ്റെടുത്തത്.
കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹികളായ റഫീഖ് മായനാട് ,പികെ.റഷീദ് പാണ്ടിക്കോട്, സിടി.അബൂബക്കർ, യൂനുസ് വടകര,മുജീബ് കൈപ്പാക്കിൽ എന്നിവർ ചേർന്നാണ് മൺപാത്രങ്ങൾ ഏറ്റുവാങ്ങിയത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button