പഴയകാല കമ്മ്യൂണിസ്റ്റ് നേതാവ് സി ആർ നായർ നിര്യാതനായി

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളിൽ പ്രമുഖനായ, പന്തലായനിയിലെ ചേലോട്ട് രാമൻ നായർ (90) (സി ആർ നായർ) നിര്യാതനായി. പന്തലായനി യു പി സ്കൂൾ അദ്ധ്യാപകനായിരുന്നു. സി പി എം കോഴിക്കോട് ജില്ലാ കമ്മറ്റി അംഗമായി പ്രവർത്തിച്ചു. ആദ്യകാല അദ്ധ്യാപകസംഘടനയായ കേരള എയ്ഡഡ് പ്രൈവറ്റ് ടീച്ചേഴ്സ് യൂണിയൻ നേതാവായിരുന്നു. തുടർന്ന് കേരളാ പ്രൈവറ്റ് ടീച്ചേഴ്സ് യൂനിയൻ (കെ പി ടി യു) രൂപീകരണത്തിൽ നേതൃത്വപരമായ പങ്ക് നിർവഹിച്ചു.
1973 ലെ പ്രശസ്തമായ അദ്ധ്യാപക സമരത്തിൽ പങ്കെടുത്തു കൊണ്ട് നേതൃത്വം നൽകി. തീരദേശ മേഖലയിൽ മത്സ്യ തൊഴിലാളി യൂണിയൻ (സി ഐ ടി യു) രൂപീകരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഭാര്യ: ലഷ്മിക്കുട്ടി അമ്മ. മക്കൾ: ചന്ദ്രനാഥ്, പുഷ്പ, ഗീത, ബീന, പരേതനായ സുരേന്ദ്രൻ. മരുമക്കൾ: അനിത,ദാമോദരൻ (മുചുകുന്ന്) മോഹൻദാസ് (ഫാർമസിസ്റ്റ് ),രാജീവൻ (ബിസിനസ്സ് ) . ശവസംസ്ക്കാരം ചൊവ്വാഴ്ച കാലത്ത് എട്ട് മണിക്ക് വീട്ടുവളപ്പിൽ