KERALA
ഗവര്‍ണറുടെ സുരക്ഷ അവലോകന യോഗം അവസാനിച്ചു
തിരുവനന്തപുരം: ഗവര്‍ണറുടെ സുരക്ഷ അവലോകന യോഗം അവസാനിച്ചു. സുരക്ഷ ക്രമീകരണങ്ങളില്‍ ധാരണയായി. ഗവര്‍ണറുടെ വ്യക്തിഗത സുരക്ഷ സിആര്‍പിഎഫിന് നല്‍കും. യാത്രയില്‍ മുന്നിലും പിന്നിലും ഉള്ളവഹനങ്ങളില്‍ സി ആര്‍ പി എഫ് സംഘം ഉണ്ടായിരിക്കും.
രാജ്ഭവനുള്ളിലും സി ആര്‍ പി എഫ് സംഘം സുരക്ഷയൊരുക്കും. പ്രവേശന കവാടത്തില്‍ പൊലീസ് തന്നെ സുരക്ഷ ഒരുക്കും. ഗവര്‍ണറുടെ റൂട്ട് തീരുമാനിക്കുന്നത് പൊലീസ് ആയിരിക്കും. മറ്റ് സുരക്ഷ നടപടികളും പൊലീസ് തുടരും. പൊലീസും സി ആര്‍ പി എഫും സംയുക്തമായി സുരക്ഷ കൈകാര്യം ചെയ്യാനും തീരുമാനമായി.
Comments