പുതുവത്സരത്തിനോടനുബന്ധിച്ച് ഇന്ത്യന്‍ റെയില്‍വേ താല്‍കാലികമായി അധിക കോച്ചുകള്‍ അനുവദിച്ചു
തിരുവനന്തപുരം: പുതുവത്സരത്തിനോടനുബന്ധിച്ച് ട്രെയിനുകള്‍ക്ക് താല്‍കാലികമായി അധിക കോച്ചുകള്‍ അനുവദിച്ച് ഇന്ത്യന്‍ റെയില്‍വേ. ഡിസംബര്‍ 29 മുതല്‍ 2024 ജനുവരി 15 വരെ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും കോഴിക്കോടേക്ക് സര്‍വീസ് നടത്തുന്ന ജനശതാബ്ദി എക്‌സ്പ്രസിനും (നമ്പര്‍12076), ഇതേ ദിവസങ്ങളില്‍ കോഴിക്കോട് നിന്നും തിരുവനന്തപുരം സെന്‍ട്രലിലേക്ക് സര്‍വീസ് നടത്തുന്ന ജനശതാബ്ദി എക്‌സ്പ്രസിനും (നമ്പര്‍ 12076) അധികമായി ഒരു ചെയര്‍കാര്‍ കോച്ച് അനുവദിച്ചു.
ഡിസംബര്‍ 27 മുതല്‍ 2024 ജനുവരി 15 വരെ (ചൊവ്വ, ശനി ദിവസങ്ങള്‍ ഒഴികെ) തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും കണ്ണൂര്‍ വരെ പോകുന്ന ജന്നശതാബ്ദി എക്‌സ്പ്രസിനും (നമ്പര്‍ 12082) ഡിസംബര്‍ 28 മുതല്‍ 2024 ജനുവരി 16 വരെ (ബുധന്‍, ഞായര്‍ ദിവസങ്ങള്‍ ഒഴികെ) കണ്ണൂരില്‍ നിന്നും തിരുവനന്തപുരം സെന്‍ട്രലിലേക്ക് പോകുന്ന ജനശതാബ്ദി എക്‌സ്പ്രസിനും (നമ്പര്‍ 12081) അധികമായി ഓരോ ചെയര്‍ കാര്‍ കോച്ച് അനുവദിച്ചുവെന്ന് ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷന്‍ പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ അറിയിച്ചു.