വയനാട് കടമാന്‍തോട് ഡാം പദ്ധതി; പുല്‍പ്പള്ളിയില്‍ വ്യാപാരികള്‍ സൂചനാ പ്രതിഷേധ പ്രകടനം നടത്തി

പുല്‍പ്പള്ളി: നിര്‍ദ്ദിഷ്ഠ കടമാന്‍തോട് ഡാം പദ്ധതിയുടെ സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത് വിടാത്തതിനെതിരെ പുല്‍പ്പള്ളി മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേത്യത്വത്തില്‍ പുല്‍പ്പള്ളി ടൗണില്‍ സൂചനാ പ്രതിഷേധ പ്രകടനം നടത്തി.
മെയ് ആറിന് പുല്‍പ്പള്ളിയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ ഡാമിന്റെ പ്രാഥമിക സര്‍വ്വേനടത്തിയതിനു ശേഷം വീണ്ടും സര്‍വ്വകക്ഷി യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ചതിന് ശേഷമേ പദ്ധതിയുമായി മുന്നോട്ട് പോകൂ എന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നല്‍കിയിരുന്നു.
എന്നാല്‍, നാളിതുവരെ സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത് വിടാത്തതില്‍ ദുരൂഹതയുള്ളതായി സംശയിക്കുന്നതായി വ്യാപാരികള്‍ പറയുന്നു.ഇപ്പോള്‍ മാര്‍ക്ക് ചെയ്തിരിക്കുന്നതനുസരിച്ച് അതിജീവനത്തിനായി പാടുപെടുന്ന നൂറ് കണക്കിന് കര്‍ഷക കുടുംബങ്ങളെ കുടിയൊഴിപ്പിച്ചുകൊണ്ട് പുല്‍പ്പള്ളി ടൗണിന്റെ ഒരു ഭാഗം വെള്ളത്തിനടിയിലാക്കുന്ന വിധത്തിലുമുള്ള വന്‍കിട പദ്ധതിയുമായി മുന്നോട്ടു പോകുന്നതിനെ ശക്തമായി എതിര്‍ക്കുമെന്നും വ്യാപാരികള്‍ അറിയിച്ചു. പ്രതിഷേധ സമരത്തില്‍ പുല്‍പ്പള്ളി വ്യാപാരി സമൂഹം പൂര്‍ണമായും പങ്കെടുത്തു.