NEWS

കാട്ടുപോത്ത് ആക്രമണം; കക്കയത്തെ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു

കോഴിക്കോട് :വിനോദ സഞ്ചാരികള്‍ക്ക് നേരെ കാട്ടുപോത്ത് ആക്രമണം നടത്തിയതിന് പിന്നാലെ കോഴിക്കോട് കക്കയത്തെ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു. ഹൈഡല്‍ ടൂറിസം, ഇക്കോ ടൂറിസം കേന്ദ്രങ്ങളിലാണ് സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. കാട്ടുപോത്തിനെ തുരത്താന്‍ വനംവകുപ്പിന്റെ പ്രത്യേകസംഘം ഇന്നെത്തും.

ഇന്നലെ കാട്ടുപോത്ത് ആക്രമിച്ച ഇടപ്പള്ളി സ്വദേശി അപകടനില തരണം ചെയ്തു. കരിയാത്തംപാറ കക്കയം ഡാം സൈറ്റിലാണ് ഇന്നലെ കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. ഡാം കാണാനെത്തിയ എറണാകുളം ഇടപ്പള്ളി തോപ്പില്‍ വീട്ടില്‍ നീതു ഏലിയാസ് (32), മകള്‍ ആന്‍മരിയ (4) എന്നിവര്‍ക്കാണ് പരുക്കേറ്റത്. നീതുവിന്റെ വാരിയെല്ലിനും തലയ്ക്കും പരിക്കുണ്ട്. കുഞ്ഞിന് കാര്യമായ പരുക്കില്ല. ഇവര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടരഞ്ഞിയിലെ ബന്ധുവീട്ടില്‍ വിരുന്നെത്തിയ ശേഷം ഡാം പരിസരത്ത് എത്തിയവരാണ് ആക്രമണത്തിന് ഇരയായത്. ഇന്നലെ രാത്രി മുതല്‍ ഒരു കാട്ടുപോത്ത് പരിസരത്ത് ഉണ്ടായിരുന്നു. കുട്ടികളുടെ പാര്‍ക്കിന് സമീപം നിന്നിരുന്ന സംഘത്തെ കാട്ടുപോത്ത് പാഞ്ഞു വന്ന് ആക്രമിക്കുകയായിരുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button