CALICUT
കേളോത്ത് കുട്ടിച്ചാത്തന്‍കാവ് തിറ ഫെബ്രുവരി ആറിന്
ബാലുശ്ശേരി: ഫെബ്രുവരി ആറിന് നടക്കുന്ന കേളോത്ത് കുട്ടിച്ചാത്തന്‍കാവ് തിറ മഹോത്സവത്തിന് അരീക്കല്‍ ഗോപാലന്‍ കൊടിയേറ്റ കര്‍മ്മം നടത്തി.
ഫെബ്രുവരി ആറിന് ഗണപതി ഹോമം, കലശപൂജ, കലശാഭിഷേകം, പുഷ്പാഞ്ജലി, വരവുകള്‍, പ്രസാദ ഊട്ട്, ഗുരുതി, ഗുരു വെള്ളാട്ട്, വൈകിട്ട് അഞ്ച് മണിക്ക് നന്മണ്ട നമ: ശിവായ ക്ഷേത്ര പരിസരത്ത് നിന്നും എഴുന്നെള്ളത്ത്, 6.30 ന് കുട്ടിച്ചാത്തന്‍ വെള്ളാട്ട്, ഏഴിന് കനലാട്ടം, ഒമ്പതിന് നിര്‍ധന രോഗികള്‍ക്ക് ക്ഷേത്രം നല്‍കുന്ന സാമ്പത്തിക സഹായവിതരണം,
10.30ന് ഗുളികന്‍ വെള്ളാട്ട്, എറോക്കളി, ചാന്താട്ടം, തായമ്പക, കുട്ടിച്ചാത്തന്‍ തിറ, ഗുളികന്‍ തിറ, കാരണവര്‍ തിറ, ശിങ്കാരിക്കാവടി, തിരുമുടിച്ചാര്‍ത്ത് എന്നിവയോടെ സമാപിക്കും.
Comments