Uncategorized
ട്രെയിന്‍ യാത്ര പോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്
തിരുവനന്തപുരം : ട്രെയിന്‍ യാത്ര പോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. ട്രെയിന്‍ യാത്ര പോകുന്നവര്‍ ടിക്കറ്റിനൊപ്പം സൂക്ഷിക്കേണ്ട നമ്പരുകള്‍ പൊലീസ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ നല്‍കി.
ട്രെയിന്‍ യാത്രയ്ക്കിടയില്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റയില്‍വേ പൊലീസ് കണ്ട്രോള്‍ റൂമില്‍ വിവരം അറിയിക്കാം. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ 9846200180, 9846200150, 9846200100 എന്ന നമ്പരുകളില്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. കൂടാതെ 9497935859 എന്ന വാട്‌സ്ആപ് നമ്പറില്‍ ഫോട്ടോ, വീഡിയോ, ടെക്സ്റ്റ് എന്നിവയായും വിവരങ്ങള്‍ കൈമാറാം.
Comments