കൊയിലാണ്ടി ഫെസ്റ്റ് ജനുവരി 10 വരെ
കൊയിലാണ്ടി: എട്ട് വർഷത്തിന് ശേഷം കൊയിലാണ്ടി പോലീസ് സ്റ്റേഷന് സമീപമുളള ഗ്രൗണ്ടിൽ തുടങ്ങിയ വിനോദ വിജ്ഞാന പരിപാടിയായ കൊയിലാണ്ടി ഫെസ്റ്റ് ജനുവരി 10 ബുധനാഴ്ച അവസാനിക്കും.
ഫെസ്റ്റിന്റെ ഭാഗമായി വിദേശ രാജ്യങ്ങിലെ പക്ഷികളുടെ പ്രദർശനം, ഫ്ളവർ ഷോ അമ്യൂസ്മെന്റ് പാർക്ക് ഫാമിലി ഗെയിം, വിപണന സ്റ്റാളുകൾ, ഫുഡ് കോർട്ട് , ചെടികളുടെയും ഫല വ്യക്ഷതൈകളുടെ വില്പന എന്നിവ ഒരുക്കിയിട്ടുണ്ട്. വിവിധ തരം ഫാൻസി പ്രാവുകൾ , അലങ്കാരതത്തകൾ, മെക്സിക്കൻ ഇഗ്വാന, അർജന്റീനയിൽ നിന്നുള്ള ടെഗു, ഹെഡ് ജോക്ക് എന്ന് വിളിപേരുള്ള മുള്ളൻപന്നി ആഫ്രിക്കൻ വനാന്തരങ്ങളിൽകാണുന്ന ബോൾ പൈത്തൻ പാമ്പ് എന്നിവ കാണാനുള്ള അവസരവും ഇവിടെ ഉണ്ട് .
ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ പ്രദർശനം കാണുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ ഒരാൾക്ക് സ്വർണ്ണ നാണയം സമ്മാനമായി നൽകും. കൂടാതെ ഒട്ടനവധി സമ്മാനങ്ങളും അധികൃതർ ഒരുക്കിയിട്ടുണ്ട് . പ്രവേശന ഫീസ് 40 രൂപയാണ്. അതിവിശാലമായ കാർ പാർക്കിങ്ങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. വെകീട്ട് 3 മണി മുതൽ രാത്രി 9.30 വരെയാണ് പ്രദർശനം.