KOYILANDILOCAL NEWS
കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കെ കരുണാകരൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കെ കരുണാകരൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കോൺഗ്രസ് രാഷ്ട്രീയത്തിന് കേരളത്തിൽ അടിത്തറ പാകിയ യുഗപ്രഭാവനായ നേതാവായിരുന്നു കെ കരുണാകരൻ എന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ എൻ സുബ്രഹ്മണ്യൻ പറഞ്ഞു.
ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് അരുൺ മണമൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി വി പി ഭാസ്കരൻ, രാജേഷ് കീഴരിയൂർ, മുരളി തോറോത്ത്, ബാലകൃഷ്ണൻ പയ്യോളി, സതീശൻ ചിത്ര, എം എം ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.
Comments