‘പൂപ്പൊലി-2024’ കാണാൻ ഏറ്റവും കുറഞ്ഞ ചെലവിൽ യാത്രാ പാക്കേജൊരുക്കി കെ എസ് ആർ ടി സി
വയനാട്: വയനാട് അമ്പലവയലിൽ ജനുവരി ഒന്നിന് ആരംഭിച്ച അന്താരാഷ്ട്ര പുഷ്‌പോത്സവം ‘പൂപ്പൊലി-2024’ കാണാൻ ഏറ്റവും കുറഞ്ഞ ചെലവിൽ യാത്രാ പാക്കേജൊരുക്കി കെ എസ് ആർ ടി സി കോഴിക്കോട് ജില്ല ബഡ്‌ജറ്റ് ടൂറിസം സെൽ. ആയിരക്കണക്കിന് പൂക്കൾ ഒരുമിച്ച് മിഴി തുറന്ന് വർണ വിസ്മയം തീർക്കുന്ന പുഷ്‌പോത്സവം ജനുവരി 15 വരെയാണ്. വയനാട് അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രത്തിലാണ് പ്രദർശന വിപണനമേള ഒരുക്കിയിരിക്കുന്നത്. ജനുവരി ഏഴിന് താമരശ്ശേരി ഡിപ്പോയിൽ നിന്നും ജനവരി 14 ന് കോഴിക്കോടു നിന്നുമാണ് യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 6 ന് കോഴിക്കോട് (6:40 ന് താമരശ്ശേരി) നിന്ന് പുറപ്പെട്ട് രാത്രി 10 മണിയോടെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര.
ഒമ്പതാം വളവ് വ്യൂ പോയിന്റ്, ചങ്ങലമരം, കാരാപുഴ ഡാം, പൂപൊലി, പൂക്കോട് തടാകം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുന്ന രീതിയിൽ ക്രമീകരിച്ച പാക്കേജിന് 560 രൂപ യാണ് നിരക്ക്. ഭക്ഷണം, എൻട്രി ടിക്കറ്റ് നിരക്ക് എന്നിവ പാക്കേജിൽ ഉൾപ്പെടില്ല. സ്വദേശികളും വിദേശികളുമായ വിവിധയിനം പുഷ്പഫല പ്രദർശനം, പെറ്റ് സ്റ്റാൾ, വിപണന സ്റ്റാളുകൾ, കാർണിവൽ ഏരിയ, കിഡ്‌സ് പ്ലേ ഏരിയ, ഭക്ഷ്യമേള തുടങ്ങി 12 ഏക്കറിലായി നിരവധി കാഴ്ചകളാണ് സന്ദർശകർക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്. കൂടാതെ ജനുവരി 6 ന് ആതിരപ്പിള്ളി-വാഴച്ചാൽ-മൂന്നാർ 7 ന് ഗവി-പരുന്തൻപാറ, കൂടാതെ നെല്ലിയാംമ്പതി, ജനവരി 12 ന് വാഗമൺ-കുമിളി യാത്രയും കെ എസ് ആർ ടി സി സംഘടിപ്പിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് 9544477954
9061817145
ജില്ലാ കോഡിനേറ്റർ
9961761708
(രാവിലെ 9 മുതൽ വൈകീട്ട് 6 വരെ ബന്ധപ്പെടാം)