‘മുഖ്യനും ഗവര്‍ണര്‍ക്കും വീതം വെക്കാനുള്ളതല്ല കേരളത്തിലെ സര്‍വകലാശാലകള്‍’: മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും എതിരെ കെ എസ് യു ബാനര്‍

കൊച്ചി: മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും എതിരെ കുസാറ്റിലും ബാനര്‍ ഉയര്‍ത്തി കെ എസ് യു. ‘മുഖ്യനും ഗവര്‍ണര്‍ക്കും വീതം വെക്കാനുള്ളതല്ല കേരളത്തിലെ സര്‍വകലാശാലകള്‍’ എന്നാണ് ബാനറില്‍. ‘ജനാധിപത്യം തൊട്ടു തീണ്ടാത്ത മുഖ്യനും കാവി പുതച്ച ഗവര്‍ണറും നാടിന് ആപത്ത്’ എന്നായിരുന്നു ഇന്നലെ കാലടി ശ്രീശങ്കര കോളേജില്‍ സ്ഥാപിച്ച ബാനര്‍. കുസാറ്റില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ ഉയര്‍ത്തിയ ബാനറിന് സമാന്തരമായി ഇന്നലെ രാത്രിയാണ് ബാനര്‍ സ്ഥാപിച്ചത്.

ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനേയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് കെഎസ്യുവിന്റെ പ്രതിഷേധം.

അതേസമയം കേരള സര്‍വകലാശാല ആസ്ഥാനത്തിന് മുന്നില്‍ ഗവര്‍ണര്‍ക്കെതിരായി എസ് എഫ് ഐ സ്ഥാപിച്ച ബാനര്‍ ഉടനടി നീക്കണമെന്ന് വൈസ് ചാന്‍സിലര്‍ കഴിഞ്ഞ ദിവസം കര്‍ശന നിര്‍ദ്ദേശം നല്‍കി. സര്‍വകലാശാലയുടെ പ്രതിച്ഛായ നശിപ്പിക്കുന്നതാണ് ബാനറെന്നും അതുകൊണ്ട് ഉടനെ നീക്കം ചെയ്യണമെന്നുമാണ് വി സി ആവശ്യപ്പെട്ടിരിക്കുന്നത്.

Comments
error: Content is protected !!