കുടുംബശ്രീ ബാലസഭ കുട്ടികൾക്കായുള്ള ഏകദിന ക്യാമ്പ് നെല്ല്യാടി ടൂറിസം സെൻ്ററിൽ സംഘടിപ്പിച്ചു
കൊയിലാണ്ടി : കുടുംബശ്രീ ബാലസഭ കുട്ടികൾക്കുവേണ്ടി ഏകദിന ക്യാമ്പ് നെല്ല്യാടി ടൂറിസം സെൻ്ററിൽ സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് നിർവഹിച്ചു.
അഭിനയം, കുരുത്തോല, ശാസ്ത്രം, പരിസ്ഥിതി എന്നീ വിവിധ മേഖലകളെ അടിസ്ഥാനമാക്കി കുട്ടികൾക്ക് ക്ലാസും പരിശീലനവും നൽകി. ആർ പി മാരായ മൊയ്തീൻ, കെ ടി ജോർജ്, പി എ ജയചന്ദ്രൻ അനീഷ് , കെ സി ദിലീപ് , രഘുനാഥ് ടി വി ജെ എന്നിവരാണ് ക്ലാസുകൾ നയിച്ചത്.
ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ കെ സത്യൻ അധ്യക്ഷത വഹിച്ചു. മെമ്പർ സെക്രട്ടറി രമിത വി പദ്ധതി വിശദീകരിച്ചു. കൗൺസിലർ വി രമേശൻ സൗത്ത് സിഡിഎസ് ചെയർപേഴ്സൺ വിബിന കെ കെ എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ ഷിജു സ്വാഗതവും നോർത്ത് സിഡിഎസ് ചെയർപേഴ്സൺ ഇന്ദുലേഖ എം പി നന്ദിയും പറഞ്ഞു.