തിരുവല്ല: ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ആള്‍ അറസ്റ്റില്‍. പരുമല ഇടയ്ക്കാട്ട് വീട്ടില്‍ ശരത്ത് നായര്‍ (സുരേഷ്‌കുമാര്‍ – 48) ആണ് അറസ്റ്റിലായത്. മണ്ഡല പൂജാ ദിനത്തില്‍ തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധന വേളയില്‍ മന്ത്രി ശബരിമല സോപാനത്ത് നില്‍ക്കുന്ന ഫോട്ടോ ഉള്‍പ്പെടുത്തി ജാതീയ അധിക്ഷേപം നടത്തിയാണ് ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
തുടര്‍ന്ന് ഡിവൈഎഫ്‌ഐ പരുമല മേഖലാ സെക്രട്ടറി ശ്രീജിത്ത് ഇയാള്‍ക്കെതിരെ നല്‍കിയ പരാതിയില്‍ പുളിക്കീഴ് പൊലീസ് കേസെടുത്തിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് നടത്തിയ അന്വേഷണത്തില്‍ മുംബൈയില്‍ ഉണ്ടെന്ന് വിവരം ലഭിച്ചു. തുടര്‍ന്ന് പൊലീസ് ഇയാളെ തേടി മുംബൈയില്‍ എത്തി. ഇതിന് പിന്നാലെയാണ് ഇയാള്‍ വ്യാഴാഴ്ച നാട്ടിലെത്തി തിരുവല്ല പൊലീസ് മുമ്പാകെ ശരത്ത് കീഴടങ്ങിയത്.
മതസ്പര്‍ധ വളര്‍ത്തല്‍, പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.