ഇത് ഗാന്ധിവിമർശകർ വരെ ഗാന്ധിയെ തിരിച്ചറിയുന്ന കാലം; മേപ്പയ്യൂർ ബാലൻ

മേപ്പയ്യൂർ: എന്നത്തേക്കാളും ഗാന്ധി ഏറെ പ്രസക്തനാകുന്ന കാലമാണിതെന്നും ഗാന്ധിവിമർശകർ വരെ ഗാന്ധിയെ തിരിച്ചറിയുകയാണെന്നും സംഗീത നാടക അക്കാദമി അവാർഡ് ജേതാവും സംഗീത സംവിധായകനുമായ മേപ്പയ്യൂർ ബാലൻ.ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും തിരിച്ചുപിടിക്കാൻ മതേതരവാദികളുടെ ഈടുറപ്പുള്ള കൂട്ടായ്മ ഉയർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു.
ഒരുമിച്ച് നടക്കാം മതേതര ഇന്ത്യക്കായി എന്ന സന്ദേശവുമായി കലാസാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന സെക്യുലർ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി കെ പ്രിയേഷ് കുമാർ അധ്യക്ഷത വഹിച്ചു. പാക്കനാർപുരം ഗാന്ധി സദനത്തിൽ കേളപ്പജി പ്രതിമക്ക് മുന്നിൽ മേപ്പയ്യൂർ ബാലൻ പദയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
പി കെ ഷമീദ്, കെ സുരാജൻ, രവീന്ദ്രൻ വള്ളിൽ, ബി ടി സുധീഷ് കുമാർ, സുധാകരൻ പുതുക്കുളങ്ങര ,എം എം ബിലാൽ, അജിനാസ് മുഹമ്മദ്, ഷിനോജ് എടവന എന്നിവർ നേതൃത്വം നൽകി.
മേപ്പയ്യൂർ ടൗണിൽ മതേതര സംരക്ഷണ ജ്വാല തെളിയിച്ച ശേഷം നടന്ന സമാപന യോഗത്തിൽ മേപ്പയ്യൂർ ബാലൻ, റിൻജു രാജ് എടവന, നിഷാദ് പൊന്നം കണ്ടി, വി എ ബാലകൃഷ്ണൻ, എ സുബാഷ് കുമാർ, എൽ ബി ലിൻജിത്ത്,
ചിത്രകാരൻ റഹ്മാൻ കൊഴുക്കല്ലൂർ,ഗായിക സായന്ത കൊയിലോത്ത്, യുവ കവികളായ ലതീഷ് നടുക്കണ്ടി, സ്നേഹ അമ്മാറത്ത്, സനിൽ രചന, വാകമോളി തുടങ്ങിയവർ സംസാരിച്ചു.