KOYILANDILOCAL NEWS
മൂടാടി ഗ്രാമപഞ്ചായത്ത് മത്സ്യതൊഴിലാളികൾക്ക് ഫൈബർ വള്ളങ്ങൾ വിതരണം ചെയ്തു
മൂടാടി : മൂടാടി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യതൊഴിലാളികൾക്ക് ഫൈബർ വള്ളങ്ങൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി കെ ശ്രീകുമാർ വിതരണോദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു.
രണ്ടു ലക്ഷം രൂപ ചെലവിൽ അഞ്ച് ഫൈബർ വള്ളങ്ങളാണ് പദ്ധതിയുടെ ഭാഗമായി മത്സ്യ തൊഴിലാളികൾക്ക് വിതരണം ചെയ്തത്. ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷ രായ എം കെ മോഹനൻ, എം പി അഖില, വാർഡ് മെമ്പർ റഫീഖ് പുത്തലത്ത്, ഫിഷറീസ് സബ് ഇൻസ്പെക്ടർ ജയപ്രകാശ് എന്നിവർ സംസാരിച്ചു.
Comments