CALICUTDISTRICT NEWS
പൂജ നടത്തി വിവാദമായതിനെ തുടര്‍ന്ന് അടച്ചിട്ട കോഴിക്കോട് നെടുമണ്ണൂര്‍ എല്‍ പി സ്‌കൂള്‍ നാളെ തുറക്കും

കോഴിക്കോട് : പൂജ നടത്തിയത് വിവാദമായതിനെ തുടര്‍ന്ന് അടച്ചിട്ട കോഴിക്കോട് നെടുമണ്ണൂര്‍ എല്‍ പി സ്‌കൂള്‍ നാളെ തുറക്കും. ചട്ടലംഘനം ഉണ്ടായെന്നാണ് എ ഇ ഒ റിപ്പോര്‍ട്ട് നല്‍കിയത്.
ഇന്ന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് സ്‌കൂള്‍ തുറക്കാന്‍ തീരുമാനമായത്. സ്‌കൂള്‍ മാനേജര്‍ യോഗത്തില്‍ പങ്കെടുത്തില്ല. മാനേജരുടെ മകന്റെ സാന്നിധ്യത്തിലാണ് ചൊവ്വാഴ്ച രാത്രി സ്‌കൂളില്‍ പൂജ നടന്നത്.
സംഭവത്തില്‍ ചട്ടലംഘനമുണ്ടായെന്ന റിപ്പോര്‍ട്ട് കുന്നുമ്മല്‍ എഇഒ പൊതുവിദ്യാഭ്യാസവകുപ്പിന് സമര്‍പ്പിച്ചു. ആര്‍ക്കെങ്കിലുമെതിരെ നടപടി വേണോയെന്നതില്‍ തീരുമാനമായിട്ടില്ല.
Comments