KOYILANDILOCAL NEWSNEWS
അനധികൃതമായി ഗുളികകൾ കടത്തിയ പ്രതികൾക്ക് തടവുശിക്ഷ
കൊയിലാണ്ടി: വിതരണ/ഉപയോഗ നിയന്ത്രണമുള്ള നൈട്രോ സെപാം ഗുളികകൾ വിൽപ്പനക്കായി കടത്തികൊണ്ടു വന്ന കേസിൽ പിടിയിലായ ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ എടക്കുളം മാളിയേക്കവീട്ടിൽ മുർഷിദ് 28, വെസ്റ്റ്ഹിൽ വസന്ത് നിവാസിൽ നിമേഷ്: 27, തുടങ്ങിയവരെ വടകര എൻ ഡി പിഎസ് കോടതി 6 മാസം തടവിനും, 10,000 രൂപ പിഴയടയ്ക്കാനും വിധിച്ചു. 2017 ലാണ് കേസിനാസ്പദമായ സംഭവം. 480 ഓളം ഗുളികകളാണ് എക്സൈസ് പിടികൂടിയത്.
Comments