LOCAL NEWS

മെഹ്ഫിലെ അഹ് ലു ബൈത്ത് പ്രവാചക പ്രകീർത്തന സദസ്സിൻ്റെ ബ്രോഷർ പ്രകാശനം ചെയ്തു

കൊയിലാണ്ടി :പ്രവാചകൻ്റെ ജീവിതസന്ദേശം ജീവിതത്തിൽ പകർത്തുകയും ,സാമൂഹ്യ ഇടപെടലുകൾ നിർവ്വഹിക്കുന്നതോടപ്പം മദ്യ – മയക്ക് മരുന്ന് വിപത്തിനെതിരെ ശക്തമായ കാംപയിൻ പ്രവർത്തനങ്ങൾ നിർവ്വഹിക്കാൻ എസ്.വൈ.എസ്.പ്രവർത്തകർ രംഗത്ത് വരണമെന്ന് പയ്യോളി നഗരസഭ ചെയർമാൻ വടക്കയിൽ ശെഫീഖ് ആവശ്യപ്പെട്ടു. ഒക്ടോബർ 30 ന് കൊയിലാണ്ടിയിൽ നടക്കുന്ന മെഹ്ഫിലെ അഹ് ലു ബൈത്ത് പ്രവാചക പ്രകീർത്തന സദസ്സിൻ്റെ ബ്രോഷർ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . കൊയിലാണ്ടി ബദ്രിയ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സി.പി.എ സെലാം അധ്യക്ഷനായി . പയ്യോളി നഗരസഭ ചെയർമാൻ ഷഫീഖ് വടക്കയിൽ കൊയിലാണ്ടി നഗരസഭ ക്ഷേമ കാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ കെ.ഷിജു മാസ്റ്റർക്ക് ബ്രോഷർ നൽകി പ്രകാശനം നിർവ്വഹിച്ചു.

സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ ഇ.കെ അജിത്ത് , അഹമ്മദ് ഫൈസി കടലൂർ ,സയ്യിദ് യൂസഫ് താഹ ഹൈദ്രൂസ് , മൊയ്തു ഹാജി തൊടുവഴൽ ,ശാക്കിർ യമാനി , കൗൺസിലർ എ. അസീസ്, അഷ്റഫ് കോട്ടക്കൽ,മുഹ്യദ്ദീൻ ദാരിമി ( ഖാസി ) ,അൻസാർ കൊല്ലം സംസാരിച്ചു . ഒക്ടോബർ 30 കൊയിലാണ്ടി ടൗൺ ഹാളിൽ നടക്കുന്ന മെഹ്ഫിലെ അഹ് ലു ബൈത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയാകുന്നതായി ഭാരവാഹികൾ അറിയിച്ചു

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button