KERALA

എസ് പി സി അധ്യാപകർക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു

തിരുവനന്തപുരം: ബാലാവകാശ കമ്മിഷന്റെയും പോലീസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ എസ് പി സി അധ്യാപകർക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു. തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന പരിപാടി കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗം അഡ്വ. എൻ സുനന്ദ ഉദ്ഘാടനം ചെയ്തു. അമ്പതോളം അധ്യാപകർ പങ്കെടുത്ത പരിശീലനത്തിൽ നിർഭയ സെൽ സ്റ്റേറ്റ് കോർഡിനേറ്റർ ശ്രീല മേനോൻ, ലക്ഷ്മി തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.

കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരികയാണെന്നും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമാണെന്നും അഡ്വ. എൻ സുനന്ദ പറഞ്ഞു. ഡെപ്യൂട്ടി കമാൻഡന്റ് സെപ്ഷ്യൽ ആംഡ് പൊലീസ് ഷിബു എസ് അധ്യക്ഷത വഹിച്ചു. എസ് പി സി പദ്ധതി അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫീസർ (തിരുവനന്തപുരം സിറ്റി) സാജു ഡി, ഡ്രിൽ ഇൻസ്ട്രക്ടർ ബൈജു പി, അജീഷ് കുമാർ ആർ സി തുടങ്ങിയവർ സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button