KERALA

മോട്ടോര്‍ വാഹന വകുപ്പിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ സമയപരിധി 2024 മാര്‍ച്ച് 31 വരെ നീട്ടി

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ സമയപരിധി 2024 മാര്‍ച്ച് 31 വരെ നീട്ടി. മോട്ടോര്‍ വാഹന നികുതി സമയത്ത് അടയ്ക്കാതെ കുടിശ്ശിക വരുത്തിയവര്‍ക്കുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ സമയപരിധിയാണ് നീട്ടിയത്.

നികുതി കുടിശ്ശിക വരുത്തിയിട്ടുള്ള വാഹന ഉടമകള്‍ക്ക് നികുതി ബാധ്യതയില്‍ നിന്നും ജപ്തി നടപടികളില്‍ നിന്നും ഒഴിവാകാനുള്ള അവസരം പ്രയോജനപ്പെടുത്താവുന്നതാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് പറഞ്ഞു.

2019 മാര്‍ച്ച് 31 ന് ശേഷം നികുതി അടച്ചിട്ടില്ലാത്ത, 2023 മാര്‍ച്ച് 31 വരെയുള്ള നാല് വര്‍ഷം നികുതി കുടിശ്ശിക ഉള്ള വാഹന ഉടമകൾക്ക് ഇത് പ്രയോജനപ്പെടുത്തി 31-03-2023 വലെയുള്ള നികുതി കുടിശ്ശിക തീർപ്പാക്കാം. ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് നികുതി കുടിശ്ശികയുടെ 30 ശതമാനവും

നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് (സ്വകാര്യ വാഹനങ്ങൾ)  കുടിശ്ശിക നികുതിയുടെ 40 ശതമാനവും അടച്ചാൽ മതിയാകും. നികുതി കുടിശ്ശിക
ബാധ്യതയിൽ നിന്നുും ഒഴിയാനുള്ള ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു .
ഒറ്റ തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധിക്ക് ശേഷവും നികുതി കുടിശ്ശിക തീർപ്പാക്കാത്ത വാഹന ഉടമകൾക്കെതിരെ റവന്യൂ റിക്കവറി
ഉൾപ്പെടെയുള്ള നിയമ നടപടികൾ കൈകൊള്ളുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ അടുത്തുള്ള RT/Sub RT ഓഫീസുകളിൽ നിന്ന് ലഭ്യമാണ്.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button