LOCAL NEWS
പതിനൊന്നു വയസ്സുകാരി ബാലികയെ ലൈംഗിക മായി ഉപദ്രവിച്ച പ്രതിക്ക് 6 വർഷം കഠിന തടവും, ഒരു ലക്ഷത്തി അൻപതിനായിരം രൂപ പിഴയും.
കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി പി ആണ് പൂതപാടി സ്വദേശി പുറ്റു മണ്ണിൽ തോമസ് എന്ന തോമാച്ചന് (54വയസ്സ്) പോക്സോ നിയമ പ്രകാരം ശിക്ഷ വിധിച്ചത്. പിഴ സംഖ്യ ആയ ഒരു ലക്ഷത്തി അൻപതിനായിരം രൂപ പെണ്കുട്ടിക്കു നൽകണം, പിഴ സംഖ്യ അടച്ചില്ലെങ്കിൽ 4 വർഷം കൂടെ തടവ് ശിക്ഷ അനുഭവിക്കണം.
2019 ൽ ആണ് കേസ്ന് ആസ്പദമായ സംഭവം നടന്നത് വീട്ടിൽ വച്ചു പഠിക്കുക ആയിരുന്ന ബാലികയെ പ്രതി ലൈംഗികമായി ഉപദ്രവിക്കുക ആയിരുന്നു. പിന്നീട് വീട്ടിൽ വന്ന അമ്മയോട് ബാലിക കാര്യം പറയുക ആയിരുന്നു..
തൊട്ടിൽപാലം സബ് ഇൻസ്‌പെക്ടർ ജിതേഷ് പി കെ അന്വേഷിച്ച കേസ് ൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി ജെതിൻ ഹാജരായി…
Comments