KERALA
വയനാട് വാകേരിയിൽ വീണ്ടും കടുവയുടെ സാന്നിധ്യം
കൽപറ്റ: വയനാട് വാകേരിയിൽ വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് വാകേരി സിസിയിൽ കടുവയെത്തിയത്. പ്രദേശത്തെ കർഷകൻ വർഗീസിന്റെ ആടിനെ കടുവ കൊന്നു. ആടിന്റെ ശബ്ദം കേട്ട് വർഗീസും കുടുംബവും പുറത്തിറങ്ങി നോക്കിയപ്പോൾ കടുവയെ കാണുകയായിരുന്നു. ഇവർ ബഹളം വെച്ചതോടെ ഓടിമറഞ്ഞു.
ശനിയാഴ്ച ഞാറക്കാട്ടിൽ സുരേന്ദ്രന്റെ പശുവിനെ കടുവ കൊന്നിരുന്നു. ഞായറാഴ്ചയും കടുവ ഇവിടെ എത്തിയതിന്റെ ദൃശ്യം വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞിരുന്നു. ഇതേ തുടർന്ന് കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചിരുന്നു. എന്നാൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കടുവ പ്രദേശത്തേക്ക് വന്നിരുന്നില്ല. ഇതിനിടയിലാണ് ബുധനാഴ്ച വീണ്ടും എത്തി ആടിനെ പിടികൂടുന്നത്. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.
Comments