KERALA

സംസ്ഥാന സാക്ഷരതാ മിഷന്റെ പത്താം തരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകൾക്ക് മാർച്ച് 15 വരെ രജിസ്റ്റർ ചെയ്യാം

തിരുവനന്തപുരം:  സംസ്ഥാന സാക്ഷരതാ മിഷന്റെ പത്താം തരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകൾക്ക് മാർച്ച് 15 വരെ പിഴയില്ലാതെ രജിസ്റ്റർ ചെയ്യാം. 17 വയസ്സ് പൂർത്തിയായ ഏഴാം ക്ലാസെങ്കിലും ജയിച്ചവർക്കും പത്താം ക്ലാസ് പരാജയപ്പെട്ടവർക്കും എട്ടിനും പത്താം തരത്തിനും ഇടയിൽ പഠനം നിർത്തിയവർക്കും പത്താം തരം തുല്യതാ കോഴ്‌സിൽ ചേരാം. 1950 രൂപയാണ് ഫീസ്. പട്ടിക ജാതി, പട്ടിക വർഗ വിഭാഗക്കാർക്ക് ഫീസിളവുണ്ട്.

ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സിൽ 22 വയസ്സ് പൂർത്തിയാകുകയും പത്താം ക്ലാസ് വിജയവും വേണം. ഹയർ സെക്കൻഡറി/പ്രീഡിഗ്രി തോറ്റവർക്കും ചേരാം. 2600 രൂപയാണ് കോഴ്‌സിന്റെ രജിസ്‌ട്രേഷനും ഒന്നാം വർഷത്തേയും ഫീസ്. രണ്ടാം വർഷത്തേക്കുള്ള ഫീസ് അപ്പോൾ അടച്ചാൽ മതി.

ഫീസുകൾ സാക്ഷരതാ മിഷന്റെ ചെലാൻ വഴി ബാങ്കിലാണ് അടക്കേണ്ടത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വഴി ചേരുന്നവർ ചെലാന് പകരം തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ അണ്ടർ ടേക്കിങ് നൽകിയാൽ മതി. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ നഗരസഭകളിലെയും ബ്ലോക്ക് /ഗ്രാമപഞ്ചായത്തുകളിലെയും സാക്ഷരതാ മിഷൻ വിദ്യാകേന്ദ്രങ്ങളിൽ നിന്നും , മലപ്പുറം സിവിൽ സ്റ്റേഷനിലെ ജില്ലാ സാക്ഷരതാ മിഷൻ ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 0483 2734670.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button