KERALA
സംസ്ഥാനത്ത് അരിവില കുതിച്ചുയർന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില കുതിച്ചുയർന്നു. മൂന്നാഴ്ചയ്ക്കിടെ 10 രൂപയുടെ വ്യത്യാസം ആണ് അരിവിലയിൽ ഉണ്ടായിരിക്കുന്നത്. വരും ദിവസങ്ങളിലും വില വർദ്ധന ഉണ്ടാകും.
വിളവെടുപ്പ് സീസൺ കഴിഞ്ഞതാണ് നിലവിലെ വില വർദ്ധനവിന് കാരണം എന്നാണ് വ്യാപാരികൾ പറയുന്നത്. നാട്ടിൻ പുറങ്ങളിലാണ് വില വർദ്ധനവ് കൂടുതൽ പ്രകടമായിരിക്കുന്നത്. ഗ്രാമീണ മേഖലകളിൽ ഒരു കിലോ അരിയ്ക്ക് കുറഞ്ഞത് 50 രൂപയാണ്. നഗരങ്ങളിൽ 37 രൂപ മുതലാണ് ഒരു കിലോ അരിയുടെ വില.
അടുത്ത വിളവെടുപ്പ് സീസൺ ആകുമ്പോഴേയ്ക്കും വില താഴ്‌ന്നേക്കാം എന്നാണ് വ്യാപാരികൾ പറയുന്നത്. നിലവിൽ അയൽ സംസ്ഥാനങ്ങൾ വിദേശത്തേക്കുള്ള കയറ്റുമതിയ്ക്കാണ് പ്രാധാന്യം നൽകുന്നത്. വിദേശവിപണയിൽ അരിയ്ക്കുള്ള ഡിമാൻഡ് ആണ് ഇതിന് കാരണം.
Comments