Uncategorized

സർക്കാരിനെ നിരന്തരം വിമർശിക്കാൻ താൻ പ്രതിപക്ഷ നേതാവല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

സർക്കാരിനെ നിരന്തരം വിമർശിക്കാൻ താൻ പ്രതിപക്ഷ നേതാവല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.  ഭരണഘടന വിരുദ്ധമായ കാര്യങ്ങളെ മാത്രമാണ് വിമർശിച്ചത്. പല മേഖലകളിലും സർക്കാർ മികച്ച പ്രവർത്തനം നടത്തുന്നുണ്ടെന്ന് ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു.

 

ആരോഗ്യ, സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനമാണ് സർക്കാർ കാഴ്ചവയ്ക്കുന്നതെന്നും ഇത് തന്റെ കൂടി സർക്കാരാണെന്നും ഗവർണർ കൂട്ടിച്ചേർത്തു. സർക്കാരിന്‌ പ്രശ്‌നമുണ്ടാക്കണമെന്ന്‌ താത്പര്യമില്ല. നിയമം നിർമിക്കാനുള്ള സർക്കാരിന്റെ അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റുന്നതിൽ പ്രശ്നമില്ല. സർവകലാശാലാ ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്‌ക്ക് അയക്കാൻ തീരുമാനിച്ചത് ഭരണഘടനാ ബാധ്യതയനുസരിച്ചാണ്‌.

സമവർത്തി പട്ടികയിൽ ഉൾപ്പെട്ടതാണ്‌ വിദ്യാഭ്യാസം. അവിടെ നിയമം കൊണ്ടുവരുമ്പോൾ കേന്ദ്ര സർക്കാരുമായി ചർച്ചചെയ്യണം. വിദ്യാഭ്യാസം സമവർത്തി പട്ടികയിൽ അല്ലായിരുന്നെങ്കിൽ ഉടൻതന്നെ ഒപ്പുവച്ചേനെ. സംസ്ഥാന സർക്കാരുമായി ഏറ്റുമട്ടലിന്‌ സമയവുമില്ല. ഭരണഘടനയും നിയമവും അനുസരിച്ച് സർക്കാരിന്റെ പ്രവർത്തനം മുന്നോട്ടുപോകുന്നുവെന്ന് ഉറപ്പാക്കുക മാത്രമാണ് തന്റെ ജോലിയെന്നും അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button