തിരുവനന്തപുരം: തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ എസ്എഫ്‌ഐ നേടിയ വിജയത്തെ ജനാധിപത്യപരമായി കാണാന്‍ കഴിയില്ലന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍.
ജനാധിപത്യപരമായും രാഷ്ട്രീയപരമായും വലിയൊരു പോരാട്ടത്തിനാണ് കേരളവര്‍മ്മയിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ എസ് യു നേതൃത്വം നല്‍കിയത്. കെ.എസ്.യു ഹൈക്കോടതിയിലുള്‍പ്പടെ റീ ഇലക്ഷന്‍ നടത്താനാണ് ആവശ്യപ്പെട്ടത്്. റീ കൗണ്ടിംഗ് എത്ര സുതാര്യമായി നടത്തിയാലും അതിനുള്ള സാഹചര്യം കോളേജില്‍ ഉണ്ടെന്ന് കരുതുന്നില്ലന്നും, ഇതിലൂടെ ശ്രീക്കുട്ടനും, കേരളവര്‍മ്മയിലെ വിദ്യാര്‍ത്ഥികള്‍ക്കും നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്നും കെ എസ് യു നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
അതേസമയം ഇരുട്ടിന്റെ മറവില്‍ എണ്ണിയപ്പോള്‍ ഉണ്ടായിരുന്നതിന്റെ മൂന്നിലൊന്ന് ഭൂരിപക്ഷം പോലും ഇപ്പോള്‍ നേടാനായില്ല. അസാധുവായ വോട്ടുകളുടെ എണ്ണം 23 ല്‍ നിന്ന് 34 ലേക്ക് കുതിച്ചപ്പോള്‍ എസ്എഫ്‌ഐ സൈ്വര്യ വിഹാരം നടത്തുന്ന ക്യാമ്പസില്‍ അവരുടെ സംരക്ഷണയില്‍ ഇരുന്ന പെട്ടികളില്‍ കൃതൃമത്വം നടന്നു എന്ന് തന്നെയാണ് കെ.എസ്.യു കരുതുന്നത്