ട്രാക്കുകളിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് സർവീസ് നടത്തുന്ന ചില ട്രെയിനുകൾ വഴിതിരിച്ചുവിടും
തിരുവനന്തപുരം: ട്രാക്കുകളിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് സർവീസ് നടത്തുന്ന ചില ട്രെയിനുകൾ വഴിതിരിച്ചുവിടും. ഈ മാസം 22ന് 16348 മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് കോട്ടയം, ചെങ്ങന്നൂർ സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴ വഴിയാകും സർവീസ് നടത്തുക. ചേർത്തലയിലും ആലപ്പുഴയിലും ഈ ട്രെയിന് സ്റ്റോപ്പുകളുണ്ടാകും.
22-ന് മധുരയിൽനിന്നു പുറപ്പെടുന്ന മധുര-തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് (16344) കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴ വഴിയാകും സർവീസ് നടത്തുക. ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകളിൽ ഈ ട്രെയിന് സ്റ്റോപ്പുണ്ടാകും.
22-ന് പുറപ്പെുന്ന 6350 നിലമ്പൂർ റോഡ്-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴ വഴി ഓടിക്കും. ചേർത്തലയിലും ആലപ്പുഴയിലും അധിക സ്റ്റോപ്പുകളും ഒരുക്കും.
ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് 4, 5, 6, 7, 8, 9, 12 തീയതികളിലും തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് 5, 6, 7, 8, 9, 10, 11, 12, 13 തീയതികളിലും കോട്ടയം റൂട്ടിലൂടെ വഴിതിരിച്ചുവിടും. എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുകളും ഏർപ്പെടുത്തും.
കൊച്ചുവേളി-പോർബന്തർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 7-ന് 11.15-ന് ആലപ്പുഴ ഒഴിവാക്കി സർവീസ് നടത്തും. കോട്ടയം, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ കൂടുതൽ സ്റ്റോപ്പുകൾ ഏർപ്പെടുത്തും. തിരുനെൽവേലി-ഗാന്ധിധാം ബിജി ഹംസഫർ എക്സ്പ്രസ് 11-ന് കോട്ടയം വഴി ഓടും. തിരുനെൽവേലി ജാംനഗർ-ബൈവീക്ക്ലി എക്സ്പ്രസ് 8, 9 തീയതികളിൽ കോട്ടയം വഴി തിരിച്ചുവിടും. കൊച്ചുവേളി-ഇൻഡോർ പ്രതിവാര എക്സ്പ്രസ് 5, 6 തീയതികളിൽ എറണാകുളം ജങ്ഷനിലും ആലപ്പുഴയിലും സ്റ്റോപ്പുകൾ ഒഴിവാക്കി കോട്ടയം വഴി ഓടും.