KERALAKOYILANDIUncategorized

ഭക്തിനിർഭരമായ ചടങ്ങുകളോടെ പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര താലപ്പൊലി ഉത്സവം സമാപിച്ചു

കൊയിലാണ്ടി: ഭക്തിനിർഭരമായ ചടങ്ങുകളോടെ പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര താലപ്പൊലി ഉത്സവം സമാപിച്ചു. ഇന്നലെ  വൈകീട്ട് എള്ളുവീട്ടിൽ കുമാരൻ എന്ന ആളുടെ വീട്ടിൽ നിന്നും ഇളനീർ കുലവരവ് ഭക്തിയിലാറാടി ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നു.

തുടർന്ന് കുട്ടിച്ചാത്തൻ തിറ അരങ്ങേറി. ദീപാരാധനയ്ക്ക് ശേഷം ദേശത്തിനും, ഭക്തജനങ്ങൾക്കും ക്ഷേമ ഐശ്വര്യാനുഗ്രഹം ചൊരിഞ്ഞ് നാന്ദകത്തോടു കുടിയുള്ള താലപ്പൊലി എഴുന്നള്ളിപ്പ് ദർശിച്ച് ഭക്തജനങ്ങൾ സായൂജ്യമടഞ്ഞു.

കളിപ്പുരയിൽ ശ്രീദേവി എന്ന ആനയാണ് ദേവിയുടെ തിടമ്പ് എഴുന്നള്ളിച്ചത്. ഗജവീരൻമാരായ പട്ടാമ്പി മണികണ്ഠനും, തളാപ്പ് പ്രസാദും പറ്റാനകളായി. പുരന്ദരദാസിൻ്റെ മേള പ്രമാണത്തിൽ പയറ്റു വളപ്പിൽ മണി, കേരളശ്ശേരി സുബ്രഹ്മണ്യൻ, കേരളശ്ശേരി രാമൻകുട്ടി, എന്നിവരുടെ നേതൃത്വത്തിൽ നിരവധി കലാകാരൻമാർ അണിനിരന്ന പാണ്ടിമേളം മേള ആസ്വാദകർക്ക് പുതിയ അനുഭവമായി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button