KERALA

ലോകകപ്പ് ജേതാക്കളായ അർജന്റീന ടീം കേരളം സന്ദർശിക്കുമെന്ന് സംസ്ഥാന കായികമന്ത്രി വി അബ്ദുറഹിമാൻ

തിരുവനന്തപുരം: ലോകകപ്പ് ജേതാക്കളായ അർജന്റീന ടീം കേരളം സന്ദർശിക്കുമെന്ന് സംസ്ഥാന കായികമന്ത്രി വി അബ്ദുറഹിമാൻ അറിയിച്ചു. കേരളം സന്ദർശിക്കാനുള്ള സന്നദ്ധത അറിയിച്ചുകൊണ്ടുള്ള അർജന്റീന ഫുട്‌ബോൾ അസോസിയേഷന്റെ ഇമെയിൽ ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ഈ വിഷയത്തിൽ കൂടുതൽ ചർച്ചകൾ നടത്തേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. അർജന്റീന കേരളത്തിലെത്തുന്നത് ഇന്ത്യൻ ഫുട്‌ബോളിൻറെ വളർച്ചയിൽ വലിയ ഊർജമാവുമെന്നും മന്ത്രി പറഞ്ഞു. ഇതുവഴി വിദേശ രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ കേരളത്തിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.

അർജന്റീന ദേശീയ ടീമിനെ സൗഹൃദമത്സരത്തിനായി കായികമന്ത്രി ക്ഷണിച്ചിരുന്നു. അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് കത്തയക്കുകയും ചെയ്തു. 2022ലെ ലോകകപ്പ് വിജയത്തിനു പിന്നാലെ അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ കേരളത്തെയടക്കം പരാമർശിച്ച് നന്ദിയറിയിച്ചിരുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button