KERALA
കേന്ദ്രസർക്കാർ ഇന്ത്യയിൽ നിന്നുള്ള ഉള്ളി കയറ്റുമതി നിരോധിച്ചു
ന്യൂഡൽഹി: കേന്ദ്രസർക്കാർ ഇന്ത്യയിൽ നിന്നുള്ള ഉള്ളി കയറ്റുമതി നിരോധിച്ചു. 2024 മാർച്ച് 31 വരെ നിരോധനം തുടരുമെന്ന് ഫോറിൻ ട്രേഡ് ഡയറക്റ്ററേറ്റ് ജനറൽ അറിയിച്ചു. വ്യാഴാഴ്ച രാത്രിയോടെയാണ് വിജ്ഞാപനം പുറത്തു വിട്ടത്.
അതേസമയം മറ്റു രാജ്യങ്ങൾ അഭ്യർഥിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്‍റെ അനുമതി ലഭിക്കുകയാണെങ്കിൽ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാമെന്നും ഉത്തരവിലുണ്ട്. ഉള്ളിയുടെ വിലയിലും നിരീക്ഷണം തുടരും. മഹാരാഷ്ട്രയടക്കമുള്ള സംസ്ഥാനങ്ങളിൽ മഴയിൽ വിളനാശം ഉണ്ടായതോടെയാണ് സർക്കാരിന്റെ നടപടി. പിന്നാലെ വിപണിയിൽ ഉള്ളി വില കുതിച്ചുയർന്നിരുന്നു. ഈ വിലക്കയറ്റം പിടിച്ചു നിർത്താനാണ് കയറ്റുമതിക്ക് നിരോധനമേർപ്പെടുത്തിയത്.
Comments