KERALA

ദേശീയ സീനിയർ സ്കൂൾ മീറ്റിൽ കിരീടം നേടിയ കേരള ടീമിന് വിദ്യാഭ്യാസവകുപ്പ് സ്വീകരണം നൽകി

തിരുവനന്തപുരം : ദേശീയ സീനിയർ സ്കൂൾ മീറ്റിൽ കിരീടം നേടിയ കേരള ടീമിന് വിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ ഉജ്വല സ്വീകരണം. പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിലാണ് സ്വീകരണം ഒരുക്കിയത്. മഹാരാഷ്ട്രയിലെ ചന്ദ്രപുരിലാണ് ദേശീയ സീനിയർ സ്കൂൾ മീറ്റ് സംഘടിപ്പിച്ചത്.  11 സ്വർണവും ആറ് വെള്ളിയും ഏഴ് വെങ്കലവുമായി 78 പോയിന്റ് നേടിയാണ് കേരളത്തിന്റെ കിരീടനേട്ടം.  76 പേരടങ്ങുന്ന ടീമാണ് കേരളത്തിനായി ട്രാക്കിലെത്തിയത്. 34 ആൺകുട്ടികളും 32 പെൺകുട്ടികളും അടങ്ങിയ സംഘത്തോടൊപ്പം പരിശീലകരും മെഡിക്കൽ സംഘവും ഉൾപ്പെടെ 10 പേരും കൂടെ ഉണ്ടായിരുന്നു.

ലോങ്ജമ്പ്‌, ഹൈജമ്പ്‌, ട്രിപ്പിൾ ജമ്പ്‌ എന്നിവയിൽ സ്വർണം നേടി മലപ്പുറത്തിന്റെ മുഹമ്മദ് മുഹ്സിൻ താരമായി. 400 മീറ്ററിലും 400 മീറ്റർ ഹർഡിൽസിലും പാലക്കാട് പറളി സ്കൂളിലെ എം ജ്യോതി രണ്ട് സ്വർണം നേടി. നാല് റിലേയിൽ ആകെ മൂന്ന് സ്വർണവും ഒരു വെള്ളിയും കേരളം നേടി. വിദ്യാഭ്യാസ ഉപഡയറക്ടർ പി വി മനോജ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. താരങ്ങൾക്കും പരിശീലകർക്കും മധുരം നൽകി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button